‘റൗഡി ബേബി ‘വീണ്ടും തരംഗമാകുന്നു; ഇത്തവണ നവ്യ നായർ..

0

navya nairs rowdy baby dance viral in social media

 

 

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. വിവാഹ ശേഷംസിനിമയിൽ നിന്ന് മാറി നിന്ന താരം അടുത്തിടക്ക് സമൂഹ മാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോയിലൂടെ ശ്രദ്ധേയമായിരുന്നു.സുംബാ ഡാന്‍സുമായി എത്തിയ നവ്യയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.തന്റെ പുതിയ മേക്കോവറിന്റെ രഹസ്യം സുംബ ഡാന്‍സാണ് ആണെന്ന് താരം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള നവ്യയുടെ ഡാൻസ്.

 

 

https://www.youtube.com/watch?v=OAJoDJY0WKs

 

 

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വമ്പന്‍ ഹിറ്റായി മാരിയ റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള ഡാന്‍സിലൂടെയാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. തകര്‍പ്പന്‍ ചുവടുകളുമായാണ് നവ്യ റൗഡി ബേബി ഗാനം ഏറ്റെടുത്തിരിക്കുന്നത്. യൂ ട്യൂബിലും നവ്യയുടെ റൗഡി ബേബി ഡാന്‍സ് വമ്പന്‍ ഹിറ്റാണ്. ദിവസങ്ങള്‍ക്കകം 7 ലക്ഷത്തോളം പേരാണ് നവ്യയുടെ ഡാന്‍സ് കണ്ടത്.

 

 

Image result for നവ്യ നായരുടെ റൗഡി ബേബി

 

31 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത്. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്.

 

 

Image result for നവ്യ നായരുടെ റൗഡി ബേബി

 

 

തമിഴ് സിനിമാ നൃത്ത രംഗത്തെ കുലപതിയായ പ്രഭു ദേവയാണ് മാരി 2ലെ ഈ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫർ. ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ കഥാപാത്രമാണ് സായ് പല്ലവി. ധനുഷ് നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‍നാട് സ്വദേശിയായ സായ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. 31 കോടിക്ക് മുകളിൽ പേർ ഇതിനോടകം യൂട്യൂബിൽ റൗഡി ബേബി കണ്ടിരിക്കുന്നു.

You might also like