വേട്ട തുടങ്ങി ; ആവേശമുണർത്തുന്ന നായാട്ട് ട്രെയിലർ കാണാം.

ബ്ലോക്കബ്സ്റ്റർ ചിത്രം 'ചാർലി'ക്ക്​ ശേഷം മാർട്ടിൻ പ്രക്കാട്ട്​ സംവിധാനം ചെയ്യുന്ന 'നായാട്ട്​' എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന..

0

ബ്ലോക്കബ്സ്റ്റർ ചിത്രം ‘ചാർലി’ക്ക്​ ശേഷം മാർട്ടിൻ പ്രക്കാട്ട്​ സംവിധാനം ചെയ്യുന്ന ‘നായാട്ട്​’ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി​. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ത്രില്ലർ സിനിമയുടെ 2.57 മിനിറ്റോളമുള്ള ട്രെയിലർ ആകാംക്ഷയുണർത്തുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്​. ഒരു പോലീസ്​ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ കൂടിയാണ് “നായാട്ട്”​. ജോസഫിന്​ ശേഷം ഷാഹി കബീറാണ്​ രചന നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്​.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നായാട്ടിന്റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഏപ്രിൽ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.

You might also like