സെറിബ്രൽ പാൾസിയെ തോൽപിച്ച സംവിധാന മികവ്. രാഗേഷ് കൃഷ്ണൻ കുരമ്പാലയുടെ “നീ” ശ്രദ്ധ നേടുന്നു.

രാഗേഷ് കൃഷ്ണൻ കൂരമ്പാല സംവിധാനം ചെയ്ത ആൽബമാണ് "നീ" .കഥ, തിരക്കഥ, സംവിധാനം രാഗേഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

സെറിബ്രൽ പാൾസിയെ തോൽപിച്ച സംവിധാന മികവ്. രാഗേഷ് കൃഷ്ണൻ കുരമ്പാലയുടെ “നീ” ശ്രദ്ധ നേടുന്നു.

0

സെറിബ്രൽ പാൾസിയെ തോൽപിച്ച് സംവിധാനത്തിലേക്കിറങ്ങിയ രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ “നീ” പുറത്തു ഇറങ്ങി . ഒരു വടക്കൻ യാത്ര എന്ന ആൽബത്തിനു ശേഷം രാഗേഷ് കൃഷ്ണൻ കൂരമ്പാല സംവിധാനം ചെയ്ത ആൽബമാണ് “നീ” .കഥ, തിരക്കഥ, സംവിധാനം രാഗേഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

എന്നു മെൻ ഓർമ്മയിൽ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നതു കോട്ടയംകാരനായ അനുപ്രസാദാണ് സംഗീതവും അനുപ്രസാദ് തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഈ മനോഹര ഗാനത്തിനു ശബ്ദം പകർന്നു ഇരിക്കുന്നതു ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേനായ ശ്രീനാഥ്‌ ശിവശങ്കരനാണ്. സുബിൻ, വിഷ്ണുപ്രിയ , ശ്യാം, ഷിബിൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സുകേഷ് കോട്ടാത്തല ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നതു അക്ഷയ് മുരളിയും നിർമ്മാണം നിർവഹിച്ചതു രാഹുൽ കൃഷ്ണൻ.

ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച വ്യക്തിയാണ് ഇതിന്റെ സംവിധായാകൻ രാഗേഷ് കൃഷ്ണൻ. ജീവിതത്തിലെ ചെറിയ വേദനകളിൽ പോലും തളരുന്ന ആളുകൾക്കിടയിൽ പ്രചോദനമാവുകയാണ് സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ മൂന്നു ഹ്രസചിത്രവും ആറു മ്യൂസിക്കൽ ആൽബവും ഇതിനോട് അകം തന്നെ ചെയ്ത് കഴിഞ്ഞു ഭാവിയിൽ സിനിമതന്നെയാണ് ഈ കുരമ്പാലക്കാരന്റെ സ്വപ്നം. നീ എന്ന മ്യൂസിക്കൽ ആൽബം ആൽബം ചലചിത്ര മേഖലയിലെ നിരവധി താരങ്ങൾ ഏറ്റെടുത്തു.

You might also like