
‘ജൂണ്‍’ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം രജിഷ വിജയൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫൈനൽസ്”. ചിത്രത്തിലെ പ്രിയ വാര്യർ പാടിയ ‘നീ മഴവില്ല് പോലെൻ..’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ നടൻ ടോവിനോ തോമസ് പുറത്തുവിട്ടു.
ചിത്രത്തിൽ ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിൻ്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. നവാഗതനായ പി ആർ അരുൺ ആണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം പ്രദർശനത്തിനെത്തും.