പേടിപ്പെടുത്തുന്ന പ്രകടനവുമായി ‘നിമിഷയും ജോജുവും’ !!! ചോല ടീസർ കാണാം……

0

Image result for nimisha sajayan chola teaser

 

 

 

 

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോര്‍ജ്ജും നിമിഷ സജ്ജയനും. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച നടിയായി നിമിഷയും മാറി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.

 

 

 

https://www.youtube.com/watch?v=RD07D62mFI4

 

 

 

ഇരുതാരങ്ങളും പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിനില്‍ക്കവേ ചോലയുടെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോജുവിനെയും നിമിഷയെയും കാണിച്ചുകൊണ്ടുളള ആകാംക്ഷയുണര്‍ത്തുന്ന ഒരു ടീസറാണ് ഇറങ്ങിയിരിക്കുന്നത്. സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

 

 

 

Image result for nimisha sajayan chola teaser

 

 

 

കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

 

 

 

 

Related image

 

 

 

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

 

 

 

 

Image result for nimisha sajayan chola teaser

 

 

 

ഇതിനോടകം മികച്ച നടി, മികച്ച സ്വഭാവ നടന്‍, സംവിധാനത്തിന് പ്രത്യേക ജബൂറി പരാമര്‍ശം, സൗണ്ട് ഡിസൈനിംഗിന് പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 

 

 

Image result for nimisha sajayan chola teaser

 

 

 

കൂടാതെ, നാല് മിനിറ്റുള്ള പ്രൊമോ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. അവാര്‍ഡില്‍ നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മാത്രമല്ല, അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുന്നതാണ്.

You might also like