‘9 ട്രെയിലര്‍ കണ്ടിട്ട് ഒട്ടും അത്ഭുതപ്പെടുന്നില്ല, ഒരു ത്രില്ലിംഗ് ട്രീറ്റിനായി കാത്തിരിക്കുന്നു’ പാര്‍വതി പറയുന്നു….

0

 

 

 

ഫെബ്രുവരി മാസത്തിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ‘9’ .പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന 9 എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടി പാര്‍വതി.

 

 

 

 

 

 

നയന്റെ ട്രെയിലര്‍ കണ്ടെന്നും അത് അത്യുജ്ജ്വലമാണെന്നതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പറഞ്ഞ പാര്‍വതി സുപ്രിയയെ സിനിമാ രംഗത്തേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വീഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ ആശംസ.

 

 

 

 

 

 

 

 

നയന്റെ ട്രെയിലര്‍ കണ്ടു. അത് മികച്ചതാവുന്നതില്‍ ഞാന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ല. ഈ ചിത്രത്തിനലെ ഓരോ അംഗങ്ങളും ചിത്രം മികച്ചതാവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രമേയത്തിലും എക്‌സിക്യൂഷനിലും അവര്‍ മികച്ചത് നല്‍കിയിട്ടുണ്ടെന്ന് ഇതിലൂടെ കാണാന്‍ കഴിയുന്നുണ്ട്. ഒരു വിഷ്വല്‍ ത്രില്ലിംഗ് ട്രീറ്റിനായി കാത്തിരിക്കുകയാണ് നയന്‍ ടീമിന് എല്ലാവിധ ആശംസയും നേരുന്നു. ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് സുപ്രിയയ്ക്ക് പ്രത്യേക ആശംസ നേരുന്നു. സുപ്രിയയ്ക്ക് ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം.’ പാര്‍വതി വീഡിയോയില്‍ പറഞ്ഞു.

 

 

 

 

 

Image result for സുപ്രിയയെ സിനിമാ രംഗത്തേയ്ക്ക് സ്വാഗതം ചെയ്ത് പാര്‍വതി

 

 

 

കൂടാതെ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്ന സുപ്രിയ്ക്ക് താരം പ്രത്യേക ആശംസയും പാർവതി അറിയിക്കുന്നുണ്ട്. സുപ്രിയയെ സിനിമ മേഖലയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ അവസാനിക്കുന്നത്. പൃഥ്വിരാജിന്റെ നയനിൽ മമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ മാസ്റ്റർ ആലേകും കേന്ദ്രകഥാപാത്രത്തിൽ എത്തുന്നുണ്ട്. ഗോദ്ധ ഫെയിം വാമിഖയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്.

 

 

 

 

You might also like