ലിപ് ലോക്ക് രംഗവുമായി പ്രിയ വാര്യർ ; ഒരു അഡാറ് ലവ് തെലുങ്ക് പ്രോമോ വിഡിയോ കാണാം ..

0

‘ഒരു അഡാറ് ലവ്’ ഈ ഒമർ ലുലു ചിത്രം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകർ. റിലീസിന് മുൻപ് ഇതുപോലെ മറ്റൊരു സിനിമയും തരംഗമായിട്ടില്ല. ഒറ്റ സിനിമയുടെ പേരിൽ ഇന്റർനാഷണൽ ലെവലിലേക്കാണ് പ്രിയ വാര്യർ എന്ന നടി ഉയർന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ‘ലോവേർസ് ഡേ’യുടെ ടീസർ പുറത്തിറങ്ങി. എന്നാൽ ടീസറിലെ നായിക നായകന്മാരുടെ ലിപ് ലോക്ക് രംഗമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഏറെ വിമർശനങ്ങളും ട്രോളുകളും കമന്റുകളായി വരുന്നുണ്ട്. പ്രിയ അഭിനയിച്ച ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

 

 

 

 

 

 

ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒമര്‍ലുലു അറിയിച്ചിരിക്കുന്നത്. മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിന് സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത്. പാട്ട് ഹിറ്റായതിനു പിന്നാലെ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി ഏറെ നാളുകള്‍ ആയെങ്കിലും റിലീസ് ചെയ്യാന്‍ വൈകുന്നത് എന്തുക്കൊണ്ടെന്ന ചോദ്യം അണിയറ പ്രവര്‍ത്തകര്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ എല്ലാവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഒരു അഡാറ് ലവ് ക്യാമ്പസ് പശ്ചാത്തലത്തിലുളള രണ്ടു ചിത്രങ്ങളായിരുന്നു ഒമര്‍ ലുലു ആദ്യം ഒരുക്കിയതെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പശ്ചാത്തലത്തിലുളള സിനിമയാണ്.

 

 

 

 

 

 

 

മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പേരായിരുന്നു റോഷനും പ്രിയയയും. ഇരുവരുടെയും കണ്ണിറുക്കലും പുരികം ചുളികലുമായിരുന്നു ഗാനരംഗത്തില്‍ ശ്രദ്ധേയമായിരുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. പൂര്‍ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. എന്നാൽ പ്രിയ വാര്യർക്ക് എതിരെയുള്ള ട്രോൾ സൈബർ ആക്രമണം ചിത്രത്തിന് നെഗറ്റീവ് ആയി ബാധിക്കുമോ എന്ന് കണ്ടറിയാം.

 

 

 

 

 

 

You might also like