
ദുല്‍ഖര്‍ സല്മാന് ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വി്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ബിസി നൗഫലാണ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിക്കുന്നതിനാണ് ആദ്യം ആലോചിച്ചിരുന്നത്ത്. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദുല്‍ഖര്‍ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
സോളോ ആണ് മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. യമണ്ടന്‍ പ്രേമകഥയില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷമാണ് ദുല്‍ഖറിനുള്ളത്. കോമഡിക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരുമുണ്ട്. ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്കുന്നു. പി സുകുമാര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു.
റൊമാൻസ്-കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിർ ഷാഹിർ, ധർമജൻ, സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ദുൽഖറിനൊപ്പം അഭിനയിക്കുന്നത്.
ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ടീം തിരക്കഥയൊരുക്കി നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. പി. സുകുമാറാണ് ഛായാഗ്രഹണം. ആന്റോ ജോസഫ്, സി.ആർ സലിം എന്നിവരാണ് നിർമാണം. സംഗീതം: നാദിർഷ. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യും.