മമ്മൂട്ടിയുടെ തകർപ്പൻ വാൾപയറ്റു രംഗം ; ‘പഴശ്ശിരാജ’യിലെ നീക്കം ചെയ്ത വീഡിയോ കാണാം.

0

മമ്മൂട്ടി-ഹരിഹരന്‍-എം.ടി കൂട്ടുകെട്ടില്‍ പിറന്ന ചരിത്ര സിനിമ് പഴശിരാജ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സിനിമയില്‍ പ്രേക്ഷകരില്‍ അധികമാരും കാണാത്തൊരു രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ാം ദിനം കൂട്ടിചേര്‍ക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല.പഴശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള ഗംഭീര വാള്‍പയറ്റാണ് ഈ രംഗത്തിലുള്ളത്. സിനിമയുടെ നീളക്കൂടുതല്‍ കാരണമാണ് ആക്ഷന്‍ രംഗം അണിയറപ്രവര്‍ത്തകര്‍ നീക്കം ചെയ്തത്.

പഴശ്ശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള വാൾപ്പയറ്റ് രംഗമാണ് നീക്കം ചെയ്യപ്പെട്ടത്. തമിഴ്-തെലുങ്ക് താരം സുമനാണ് പഴയവീടൻ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം എന്നാൽ ചിത്രം 75 ദിവസം പിന്നിട്ടപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടു. സിനിമയുടെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. പെരിന്തൽമണ്ണയിൽ ഈ അടുത്തിടെ മമ്മൂട്ടി ആരാധകർ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം ചർച്ചയായിരിക്കുന്നത്.

27 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രം 35 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും വാരി. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിന്റെ നരേഷന്‍. രമനദ് ഷെട്ടി ഛായാഗ്രഹണം. സംഗീതം ഇളയരാജ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. റസൂല്‍പൂക്കുട്ടിയായിരുന്നു ശബ്ദലേഖനം.2009 ൽ പുറത്തിറങ്ങിയ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ചർച്ചയിൽ നിറയുന്നത്. ഇത്രയും നല്ലൊരു രംഗം വെട്ടിച്ചുരുക്കിയതെന്തിനാണെന്ന സംശയമാണ് ആരാധകർക്ക്. മമ്മൂട്ടി-ഹരിഹരന്‍-എംടി കൂട്ടുകെട്ടിലിറങ്ങിയ പഴശിരാജയിൽ കനിഹ, മനോജ് കെ. ജയന്‍, പത്മപ്രിയ, ശരത്കുമാര്‍, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു.

You might also like