പെർഫെക്റ്റ് ഓക്കേ..! വൻ വൈറൽ. അശ്വിൻ ഭാസ്കറിന്റെ വിശേഷങ്ങളിലൂടെ …!!

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് സ്വദേശി കെ.പി നൈസലിന്‍റെ ഡയലോഗിന്റെ റീമിക്സ് വേഷന് നാൽപത് ലക്ഷത്തിനു മേൽ വ്യൂസ് യൂട്യൂബിൽ ലഭിച്ചു ട്രെൻഡിങ് തുടരുന്നു.

ഇൻസ്റ്റാഗ്രാം റീലിസിലെ താരമായ പാലാ സജിയുടെയും പെർഫെക്റ്റ് ഒക്കെയുടെയും വിഡിയോ കൂടിയായപ്പോൾ അശ്വിന്റെ ചാനലും പെർഫെക്റ്റ് ഹിറ്റ് ആയി.

0

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് സ്വദേശി കെ.പി നൈസലിന്‍റെ ഡയലോഗിന്റെ റീമിക്സ് വേഷന് നാൽപത് ലക്ഷത്തിനു മേൽ വ്യൂസ് യൂട്യൂബിൽ ലഭിച്ചു ട്രെൻഡിങ് തുടരുന്നു. അശ്വിന്‍ ഭാസ്കര്‍ ഒരുക്കിയ ഈ ഡി.ജെ വേർഷൻ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൻ തരംഗമാണ്. നൈസലിനു ഒപ്പം അശ്വിൻ ഭാസ്കറും ഇപ്പോൾ വാർത്ത വിഷയമാണ്. അശ്വിന്റെ യൂട്യൂബ് ചാനലിൽ കേറിയാൽ പുതുമ നിറഞ്ഞ റീമിക്സ് വേർഷനുകൾ കാണാം. ഇൻസ്റ്റാഗ്രാം റീലിസിലെ താരമായ പാലാ സജിയുടെയും പെർഫെക്റ്റ് ഒക്കെയുടെയും വിഡിയോ കൂടിയായപ്പോൾ അശ്വിന്റെ ചാനലും പെർഫെക്റ്റ് ഹിറ്റ് ആയി.

പെർഫെക്ട് ഓക്കേ എൻറർടെയ്ൻ ഇൻ ടു ദിസ്, ഇൻ ടു ടാൻ ഇൻ ദി കോൺ അറ്റ് ദി ബാക്, എൻജോയ് വിത്ത് എവരിഡേ, സാറ്റർഡേ എന്ത് ഹോളിഡേയ് എന്ന് പറഞ്ഞുകൊണ്ടുള്ള നടൻ ജോജു ജോർജ് കൂടി അനുകരിച്ചപ്പോൾ സംഗതി വേറെ തലത്തിൽ എത്തി. ജോജു ജോര്‍ജിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ നിരവധി പോസിറ്റീവ് കമ്മന്റ്സ് കൊണ്ട് നിറയുന്നുണ്ട്. കാളിദാസ് ജയറാം, ഗ്രേയ്സ് ആന്‍റണി, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ ജോജുവിന്‍റെ വീഡിയോക്ക് താഴെ കമന്റുകൾ കുറിച്ചിട്ടുണ്ട്.

You might also like