പൊക്കം കുറഞ്ഞവരുടെ പോരാട്ട കഥയുമായി “പോർക്കളം” വരുന്നു; ട്രെയ്‌ലർ ഗിന്നസ് പക്രു പുറത്തിറക്കി.

0

നവാഗതനായ ഛോട്ടാ വിപിൻ പന്ത്രണ്ട് കുഞ്ഞൻമാരായ നടന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “പോർക്കളം” റിലീസിന് തയ്യാറെടുക്കുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി എൻ ബാബു, ഓ സി വക്കച്ചൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ കിരൺ, വർഷ എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഗിന്നസ് പക്രു പുറത്തിറക്കി. ട്രെയിലറിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ചിത്രം ജനുവരി 31നു പ്രദർശനത്തിനെത്തും.

എന്റെ പാതയിലൂടെ ഉയരം കുറഞ്ഞ ഒരുസംവിധായകൻകൂടി "ചോട്ടാ വിപിൻ "പോർക്കളത്തിന്റെ ട്രെയ്ലർ ഇതാ ….🙏🏼വിജയാശംസകൾ 🎉👍🏼

Posted by Guinnespakru on Thursday, January 16, 2020

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പൊക്കം കുറഞ്ഞ സംവിധായകന്റെ സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു എന്ന പ്രത്യേകതയും പോർക്കളത്തിനുണ്ട്. ചേർത്തല സ്വദേശിയായ വിപിൻ എന്ന ഛോട്ടാ വിപിനാണ് മലയാളത്തിലെ രണ്ടാമത്തെ പൊക്കം കുറഞ്ഞ സംവിധായകൻ എന്ന അംഗീകാരത്തിനായി കാത്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു സിനിമ നിർമ്മിക്കാൻ തയ്യാറായ നിർമ്മാതക്കൾ വി.എൻ ബാബുസാറിനോടും ഒ.സി വക്കച്ചൻ സാറിനോടുമാണ് ഏറ്റവും അധികം തനിക്ക് കടപ്പാടുള്ളതെന്ന് വിപിൻ എംടുഡേയോട് പറഞ്ഞു. തോന്ന്യക്ഷരങ്ങൾ എന്ന പേരിൽ വിപിന്റെ ആത്മകഥാംശമുള്ള ഒർമ്മക്കുറിപ്പുകളും പുസ്തക രൂപത്തിൽ ഇറക്കിയിട്ടുണ്ട്.നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് പോർക്കളം ഒരുക്കിയിരിക്കുന്നത്.

സന്തോഷ്‌ കീഴാറ്റൂർ , വി കെ ബൈജു , ചെമ്പിൽ അശോകൻ , കോട്ടയം പുരുഷൻ , ഹരീഷ് പേങ്ങൻ , മധു പുന്നപ്ര , കോബ്ര രാജേഷ് , കിടു ആഷിഖ് , അശ്വതി (ആക്ഷൻ ഹീറോ ബിജു ഫെയിം), രതീഷ് ( ലൗഡ് സ്പീക്കർ , അംബിക മോഹൻ , നീന കുറുപ്പ് , ജോസ്സൻ C ആന്റണി , ഡോ. ബിനു , അനിരുദ്ധ് ബെനറ്റ് , അന്ന മരിയ, എയ്‌ഞ്ചൽ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

 

ശ്രീജിത്ത് ശിവ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ് നിര്‍വഹിക്കുന്നു. മദീഷ്, അഡ്വക്കേറ്റ് സുധാംശു എന്നിവരുടെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം പകരുന്നു. എൻ കെ ദേവരാജാണ് ചിത്രത്തിന്റെ പ്രൊ: കൺട്രോളർ. ഷിറാജ് ഹരിത പരസ്യകലയും നിർവ്വഹിക്കുന്നു. കല ഷാജി, സൗമേഷ്, മേക്കപ്പ്‌ ബോബന്‍ വരാപ്പുഴ. വസ്ത്രാലങ്കാരം പ്രകാശ് കുമ്പളം,സ്റ്റില്‍സ് പവി തൃപ്രയാര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജുനൈറ്റ് അലക്‌സ് ജോര്‍ഡീസ്,അനൂപ് ആദികേശ്, അസോസിയേറ്റ് ഡയറക്ടര്‍ ബിനോയ് വര്‍ഗീസ്.

You might also like