തകർപ്പൻ ഹെവി സാഹോ !!!; ട്രെന്‍ഡിംഗില്‍ കത്തിക്കയറി ട്രെയിലര്‍.

0

 

 

ഇന്ത്യൻ ബോക്സ്‌ ഓഫീസ് തൂത്തുവാരിയ ബാഹുബലി സീരീസിന് ശേഷം ഇന്ത്യൻ സിനിമയിൽ വിസ്മയം തീർക്കാൻ വീണ്ടും പ്രഭാസ്. ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്ന ലോകോത്തര നിലവാരത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ മേക്കിങ് കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും തരംഗമായി പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’യുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് സഹോയുടെ ട്രയിലറാണ്.

 

 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

 

 

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.

 

 

 

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ് 30-നാണ് സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.

 

You might also like