അഞ്ച് സുന്ദരിമാരുടെ ‘പ്രഗ്ലി തിങ്‌സ്’; വിഡിയോ വൈറൽ..

"പ്രഗ്ലി തിങ്‌സ്" എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

അഞ്ച് സുന്ദരിമാരുടെ ‘പ്രഗ്ലി തിങ്‌സ്’; വിഡിയോ വൈറൽ..

0

മലയാളത്തിൽ സിനിമകളെ പോലെ വെബ് സീരീസുകൾക്കും മികച്ച വരവേൽപ്പ് ലഭിക്കുന്ന കാലമാണിത്. ഹിന്ദിയിലെയോ തമിഴിലെയോ പോലെ ത്രില്ലറുകൾ ഇവിടെ മലയാളത്തിൽ ഹിറ്റ് ആകുന്നത് കോമഡി കളർഫുൾ വെബ് സീരീസുകളാണ്. ആ കൂട്ടത്തിലേക്ക് ഇടം നേടാന്‍ പുതിയൊരു വെബ് സീരീസ് ഒരുങ്ങുന്നു. “പ്രഗ്ലി തിങ്‌സ്” എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

പ്രമേയത്തിലെ വ്യത്യസ്തതയും വിശ്വാൽ ക്വാളിറ്റിയുമാണ് പ്രഗ്ലി തിങ്‌സിന്റെ ഹൈലൈറ്റ്. അഞ്ച് സുന്ദരിമാരുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പ്രഗ്ലി തിങ്‌സിന്റെ കഥാസഞ്ചാരം. അജു വര്‍ഗീസും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് വെബ്‌സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടത്.

ദിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എക്‌സ്‌ക്ലൂസിവ് ഒറിജിനല്‍സ് ആണ് പ്രഗ്ലി തിങ്‌സ് ഒരുക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദു സംവിധാനം നിര്‍വഹിക്കുന്നു. സല്‍ജിത് ആണ് ഈ സീരിസിന്റെ നിര്‍മാതാവ്. അതിഥി ചിന്നു, എഞ്ചല്‍ തോമസ്, ജെസ്‌നി അന്ന റോയി, അന്ന ചാക്കോ, മേഘ ജെനിന്‍, ശ്രീജിത്ത് ബാബു, ശ്രീനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

എന്‍റെ ശരീരം ഇങ്ങനെയാകാന്‍ കാരണം ഈ ഭക്ഷണങ്ങള്‍ ; അനു സിതാര

രഞ്ജിത്ത് സുരേന്ദ്രന്‍ ചിത്രസംയോജനവും ച്ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പാശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോഡ്‌വിന്‍ ജിയോ സാബു ആണ്. ഓഡിയോഗ്രാഫി- ഗോപീക ഹരി, ക്രിയേറ്റീവ് ഡയറക്ടര്‍- അമര്‍ ജ്യോത്, പ്രോജക്ട് ഡിസൈനര്‍- അലീന ജോര്‍ജ് എന്നിവരാണ് പ്രഗ്ലി തിങ്‌സിന്റെ മറ്റ് പ്രധാന അണിയറപ്രവര്‍ത്തകര്‍. അരങ്ങിലും അണിയറയിലും ഒട്ടേറെ പുതുമുഖ പ്രതിഭകള്‍ ഒരുമിക്കുന്ന പ്രഗ്ലി തിങ്‌സിന്റെ ആദ്യ എപ്പിസോഡ് ഉടൻ തന്നെ പുറത്തിറങ്ങും.

സൂപ്പർ സ്റ്റാറുകളും മൾട്ടിസ്റ്റാർ ചിത്രങ്ങളും ..

You might also like