‘9’ നിഗുഢതകൾ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. വിഡിയോ കാണാം.

0

 

 

 

ദുൽഖർ നായകനായ ‘100 ഡെയ്സ് ഓഫ് ലവി’ന്‌ ശേഷം കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘9’ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് നിർമാണം. ഹോളിവുഡ്‌ സിനിമകളോട്‌ കിടപിടിക്കുന്ന ദൃശ്യാവിഷ്‌കാരവുമായെത്തിയ ട്രെയ്‌ലർ ആരാധകർ അമ്പരപ്പോടെയാണ്‌ സ്വീകരിച്ചത്‌. പൃഥ്വിക്കൊപ്പം മംമ്ത മോഹൻദാസ്, പ്രകാശ്‌ രാജ്‌, വാമിഖ, ബാലതാരം അലോക് എന്നിവരും അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും ഹിമാചൽ പ്രദേശിലാണ്‌.

 

 

 

Image result for prithviraj 9 movie

 

 

 

 

ഒൻപതു ദിവസം കൊണ്ട് നടക്കുന്ന, ഒരു ഗ്ലോബൽ ഇവെന്റിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ് നയൻ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു ഹൊറർ ത്രില്ലർ എന്ന രീതിയിലും, ഒരു സൈക്കോളജിക്കൽ ത്രില്ലെർ എന്ന രീതിയിലും സയൻസ് ഫിക്ഷൻ ചിത്രം എന്ന രീതിയിലും ഒക്കെ നയൻ പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കും എന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം പറയുന്നു.

 

 

 

 

 

 

 

അതോടൊപ്പം വളരെ ഇമോഷണൽ ആയ ഒരു കഥയും നയൻ പറയുന്നുണ്ട്. വി എഫ് എക്‌സിനു കൂടുതൽ പ്രാധാന്യം ഉള്ള കഥയാണ് ഈ ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദം രാമാനുജൻ എന്ന ക്യാമറാമാന്റെ ബ്രില്യന്റ് വർക്ക് ആണ് നയനിൽ നമ്മുക്ക് കാണാൻ സാധിക്കുക എന്നും പൃഥ്വിരാജ് പറയുന്നു.

 

 

 

 

 

 

 

 

 

വ്യത്യസ്ത ചിത്രങ്ങളുടെ വക്താവായി നിൽക്കുന്ന താൻ നിർമ്മിക്കുന്ന ആദ്യ ചിത്രവും അത്തരത്തിൽ ഉള്ളതാവണം എന്ന ചിന്തയിൽ നിന്നാണ് നയൻ നിർമ്മിക്കാൻ തീരുമാനിച്ചത് എന്നും മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു കഥ തന്നെയാണ് ഈ ചിത്രം പറയുന്നതെന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം വിശദമാക്കി. വലിയ ബഡ്ജറ്റില് ആണ് നയൻ ഒരുക്കിയത് എങ്കിലും തുടക്കത്തിൽ തങ്ങൾ പ്ലാൻ ചെയ്ത ബജറ്റ് ഈ ചിത്രത്തിന് ആയിട്ടില്ല എന്നും അതിന്റെ ക്രെഡിറ്റ് സംവിധായകനും സാങ്കേതിക പ്രവർത്തകർക്കും ആണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഒരു ദൃശ്യാനുഭവം ആയിരിക്കും നയൻ എന്ന് തന്നെയാണ് പൃഥ്വിരാജ് സൂചിപ്പിക്കുന്നത്.

 

 

 

 

Related image

 

 

 

 

സംവിധായകൻ ജെനുസ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജമാണ്‌. സംഗീതം‐ ഷാൻ റഹ്മാൻ, ചിത്രസംയോജനം‐ ഷമീർ മൊഹമ്മദ്, കല‐ ഗോകുൽ ദാസ്, പശ്ചാത്തലസംഗീതം‐ ശേഖർ മേനോ‍ൻ, വസ്ത്രാലങ്കാരം‐ സമീറ സനീഷ് എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്‌.

 

 

 

You might also like