ശ്രീദേവിക്ക് എത്ര കാമുകന്മാർ ? പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസറും വിവാദത്തിൽ !!!

0

sridevi-bungalow-teaser-2

 

ഏറെ വിവാദങ്ങൾക്കിടയിലാണ് ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം. ഒറ്റ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ .ഇപ്പോൾ ഇതാ നടി നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. നിഗൂഢത നിറഞ്ഞതാണ് ടീസര്‍. പ്രിയയുടെ പ്രണയമാണ് ടീസറില്‍ കാണിക്കുന്നത്. ആദ്യത്തെ ടീസര്‍ പോലെ ഇതിലും സംശയങ്ങള്‍ ബാക്കിയാണ്. പ്രിയയുടെ കാമുകന്റെ പ്രായമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

 

 

 

 

 

ചിത്രത്തിലെ ആദ്യത്തെ ടീസര്‍ പ്രിയയുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണമാണ് ചിത്രത്തില്‍ പറയുന്നത് എന്നായിരുന്നു ആദ്യ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണം. ബാത്ത്ടബ്ബിന് കിടക്കുന്ന പ്രിയയുടെ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരേ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തുവന്നിരുന്നു. ഒരു സിനിമ താരത്തിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 

 

 

പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. പൂര്‍ണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയർ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആറാട്ട് എന്റർടെയ്ൻമെന്റ്ിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.

 

You might also like