
രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത് മറ്റൊരാൾക്ക് അപമാനിക്കാനുള്ള ഒന്നല്ല . അതാണ് നയൻതാരയുടെ കാര്യത്തിൽ സംഭവിച്ചത് . സംഭവത്തിൽ ആദ്യം പ്രതികരിച്ചത് നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ ആണ്.
പൊതുവേദിയില്‍ എന്തും വിളിച്ചു പറയാനുള്ള ധൈര്യം ഇത്തരം ആളുകള്‍ക്ക് നല്‍കരുതെന്ന് വിഘ്നേഷ് ശിവന് കൂട്ടിച്ചേര്‍ത്തു. കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. സംഭവത്തിൽ നടൻ രാധാ രവിയെ ഡിഎംഎകെ സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ. അൻപഴകൻ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. ‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്, എം.ജി.ആര് എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല. തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. അവര്‍ തമിഴ് ? സിനിമയില്‍ പിശാചായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നു. എന്റെ ചെറുപ്പകാലത്ത് കെ.ആര് വിജയയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആര്‍ക്കും ഇവിടെ സീതയാകാം’- രാധാ രവി പറഞ്ഞു.
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിനെക്കുറിച്ചും രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വളരെ മോശമായിരുന്നു. ‘ഇപ്പോള്‍ എല്ലാവരുടെയും കൈയില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് ആളുകള്‍ക്ക് എവിടെവച്ചും എന്തും ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്നതായിരുന്നു രാധാ രവിയുടെ അടുത്ത പരാമര്‍ശം.’ഇക്കാലത്ത് ബിഗ് ബജറ്റ് സിനിമകളും ചെറിയ സിനിമകളും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവില്ല. ചെറിയ സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.’
രാധാ രവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും ഒട്ടനവധിയാളുകള്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഗായിക ചിന്മയി ശ്രീപദ, ടികള്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍, നടി വരലക്ഷ്മി എന്നിവരും താരത്തിനെതിരെ രംഗത്തുവന്നു. തന്റെ പിതാവ് ശരത്കുമാറിന്റെ ഭാര്യ രാധികയുടെ സഹോദരന് കൂടിയായ രാധാ രവിക്കെതിരേ വരലക്ഷ്മി ശക്തമായ വിമര്‍ശനങ്ങളാണ് തൊടുത്തു വിട്ടിരിക്കുന്നത്.
‘സ്ത്രീകളെ കളിയാക്കുന്നത്, അവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ഇവയെല്ലാം മോശമാണെന്ന് താങ്കള്‍ ചിന്തിക്കാത്തതില്‍ അദ്ഭുതം തോന്നുന്നു. ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാത്തതില്‍ പഴയതലമുറയില്‍പ്പെട്ട അഭിനേതാക്കളോട് നന്ദി തോന്നുന്നു’- വരലക്ഷ്മി പരിസഹിച്ചു.
‘വസ്ത്രധാരണത്തിന്റെ ഏറ്റക്കുറച്ചിലിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്ന ഒരു കൂട്ടം മണ്ടന്മാര് ഇവിടെയുണ്ട്. എന്ത് ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണ്. വസ്ത്രത്തിന്റെ പേരിലല്ല അവര്‍ എന്ത് ചെയ്യുന്നു എന്നു നോക്കി ബഹുമാനിക്കാന്‍ പഠിക്കൂ. സിനിമ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരില്‍ ഒരു കൂട്ടം ആളുകള്‍ സ്ത്രീകളെ തരംതാഴ്ന്നവരായി കണക്കാക്കുന്നവരാണ്. അവര്‍ ഇതിനൊന്നും പ്രതികരിക്കില്ല. സ്ത്രീകള്‍ക്ക് ഒപ്പമാണ് എന്നുപറഞ്ഞ് അഭിനയിക്കും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നടിമാര്‍ അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.’- വരലക്ഷ്മി പറയുന്നു.
പ്രിയപ്പെട്ട രാധാ രവി സര്, സ്ത്രീകള്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന മോശം പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ടുള്ള കത്തില്‍ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ സന്തോഷത്തോടെ ഒപ്പു വയ്ക്കുകയാണ്. നിങ്ങള്‍ ഇനിയും വളരാനുണ്ടെന്ന ബോധ്യത്തോടെ ഈ കത്ത് ഞാന്‍ അയക്കുന്നു’- വിശാല്‍ കുറിച്ചു.