
മാരി 2 എന്ന തമിഴ് ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ട് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ഹിറ്റാണ്. പാട്ടിനൊപ്പം ശ്രദ്ധേയമായത് ധനുഷിന്റെയും സായി പല്ലവിയുടേയും ഡാന്‍സാണ്. പാട്ടിന് ചുവട് വെച്ച് ധാരാളം പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഗായികയും അവതാരികയുമായ റിമി ടോമി റൗഡി ബേബിക്ക് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.youtube.com/watch?v=EQVi_r8s6Ro
ഇത് സായ് പല്ലവി അല്ലെന്നു നമുക്കും അറിയാം. അന്നു പറയാൻ പറഞ്ഞു നമ്മുടെ റിമി ടോമി എന്ന കുറിപ്പോടെയാണു വിഡിയോ എത്തിയിരിക്കുന്നത്. ‘റൗഡി ബേബി’യുടെ തുടക്കത്തിലെ നാലു വരികൾക്കാണ് റിമിടോമിയുടെ ചുവടുവെപ്പ്. നിരവധി പേരാണ് ഇതിനോടകം വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. റിമിയെ അനുകൂലിച്ചും വിമർശിച്ചും വിഡിയോയ്ക്കു വരുന്ന കമന്റുകളും നിരവധി. ഇതുവരെ പല വിഡിയോകളും കണ്ടു. റിമിയുടെ ഇത്തരത്തിലൊരു വിഡിയോ കാണുന്നത് ആദ്യമായാണെന്നാണു ചിലരുടെ കമന്റുകള്‍.
സ്റ്റേജ് ഷോകളിൽ ചെറിയ സ്റ്റെപ്പുകൾ മാത്രം വെച്ച് കണ്ടിട്ടുള്ള ആരാധകർ, കംപ്ലീറ്റ് ഡാൻസ് സ്റെപ്പുകളെ അനുകൂലിച്ചും ട്രോൾ ചെയ്തും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട് വീഡിയോ കാണാം, യൂട്യൂബിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറുകയാണ് റൗഡി ബേബി.
ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാൻസിനെ വർണിക്കാൻ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്.