“ഋതു മുതൽ ഇതു വരെ” – സി എം എസിന്റെ മനോഹാരിതയെ ഒപ്പിയെടുത്ത മ്യൂസിക് ആൽബം ഹിറ്റ്.

0

 

കോട്ടയം സി എം എസിൽ പഠിക്കാൻ ആഗ്രഹമില്ലാത്ത ഒരെറ്റ വിദ്യാർഥികൾ പോലുമുണ്ടാവില്ല. അത്രക്ക് അടിപൊളി ക്യാമ്പ്‌സാണ് അത്. മലയാള സിനിമയിലെ ക്യാമ്പസ് കഥകളിലെ മിക്ക കോളേജും സി എം എസ് ആയിരിക്കും. ക്ലാസ് മേറ്റ്‌സിലെ സൗഹൃദങ്ങളൊക്കെ പൂത്തുലഞ്ഞതൊക്കെ ഇതിലൂടെ തന്നെയാണ്. ഇപ്പോളിതാ അടിപൊളി മറ്റൊരു മ്യൂസിക് ആൽബവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. “ഋതു മുതൽ ഇതു വരെ” എന്നാണ് ആൽബത്തിന്റെ പേര്.

 

 

 

നാലര മിനിട്ടുകളോളം നീളുന്ന വീഡിയോ സൗഹൃദമാണ് പറയുന്നത് . കോളേജ് ജീവിതത്തിൻ്റെ സൗന്ദര്യവും ഗൃഹാതുരതയും പേറുന്ന ഫ്രെയിമുകൾ മനോഹരമാണ്.

 

 

അബ്ദുൽ ഷുക്കൂർ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാന വീഡിയോയുടെ സംഗീത സംവിധാനം ഷംനാസ് ഷാ ആണ്. ഗോകുൽ നന്ദകുമാറാണ് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ഫിലിപ്പിൻ്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ വീഡിയോയിൽ കിഷൻ ശ്രീബാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

You might also like