റൗഡി ബേബിക്ക് ആടിത്തിമിര്‍ത്ത് ഷെയ്ൻ നിഗം !!! വീഡിയോ

0

 

 

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ താരമാണ് ഷെയ്ന്‍ നിഗം. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയത്തിലെ മികവു കൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഷെയ്ന്‍ നിഗത്തിന്റെ ഒരു പ്രകടനം. അഭിനയമല്ല കിടിലന്‍ ഡാന്‍സാണ് താരം ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്.

 

 

SN College Punalur?

Posted by Shane Nigam on Thursday, March 14, 2019

 

 

നടന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായി കുമ്ബളങ്ങിയിലെ ബോബി മാറിയിരുന്നു. കുമ്ബളങ്ങി നൈറ്റ്‌സിനു ശേഷവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഷെയ്ന്‍ മുന്നേറുന്നത്. അഭിനേതാവ് എന്നതിലുപരി നല്ലൊരു ഡാന്‍സറാണ് താനെന്ന് ഷെയ്ന്‍ നിഗം പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. അടുത്തിടെ അമ്മ സംഘടനയുടെ സ്റ്റേജ് ഷോകളിലടക്കം ഷെയ്ന്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

 

 

 

 

അടുത്തിടെ ഒരു കോളേജ് ക്യാമ്ബസില്‍ വെച്ചുളള ഷെയിന്റെ ഡാന്‍സായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മാരി 2വിലെ റൗഡി ബേബി ഗാനത്തിനാണ് നടന്‍ ചുവടുകള്‍ വെച്ചത്. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ താരം ഡാന്‍സിലൂടെ ക്യാമ്ബസിനെ ഒന്നടങ്കം കൈയ്യിലെടുക്കുകയായിരുന്നു. പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്‌നിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷെയ്ന്‍ നിഗം തന്നെയായിരുന്നു ഈ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

You might also like