ആക്ഷൻ ബ്രഹ്മാണ്ഡം … “സാഹോ” ടീസർ ഞെട്ടിച്ചു.

0

രണ്ട് വർഷത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം “സാഹോ”യുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്‌ഷൻ രംഗങ്ങൾകൊണ്ട് പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നാണ് ടീസർ. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം ടീസറുകളാണ് റിലീസ് ചെയ്തത്.

 

ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം കൂടിയാണിത്. 2017ലാണ് ബാഹുബലി 2 റിലിസീനെത്തിയത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത ചിത്രമായിരിക്കും സാഹോയെന്ന സൂചനയാണ് ടീസർ നൽകുന്നത്.

 

 

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളീവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ശങ്കര്‍ ഇശാൻ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

 

 

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ് 15–നാണ് സാഹോ പ്രദർശനത്തിനെത്തുന്നത്. ആർ.ഡി. ഇല്യുമിനേഷനാണ് ‘സാഹോ’ കേരളത്തിൽ വിതരണം ചെയ്യുന്നത് .

 

 

You might also like