തത്ത്വമസി ..മെസ്സി… സച്ചിൻ ടീസർ പുറത്തിറങ്ങി.

0

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ ടീസർ പുറത്തിറങ്ങി. ധ്യാനിനൊപ്പം അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ടീസർ യുവ സൂപ്പർ താരം നിവിൻ പോളിയാണ് ഫേസ്ബുക്ക് വഴി പുറത്തിറക്കിയത്.

SACHIN – Teaser Ft. Dhyan Sreenivasan, Anna Reshma Raja

The wait is over!Here's the Teaser of " Sachin – The Movie "Watch & Share your Valuable comments :)#Sachin #SachinMalayalamMovie#DhyanSreenivasan #AjuVarghese #RameshPisharody #HareeshKanaran #JubyNinan #AnnaRajan #SanthoshNair

Posted by M Today on Wednesday, November 14, 2018

ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. ചിത്രത്തില്‍ നായികയായി എത്തുന്നത് അന്ന രേഷ്മ രാജനാണ്. അജു വർഗീസ്, അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

You might also like