“സച്ചിൻ” പ്രോമോ ഗാനം ഹിറ്റ്. ചിരിയുടെ പൂരം ജൂലായ് 19നു.

0

 

2019 എന്ന വര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ക്കെ ഒരുപിടി നല്ല ചിത്രങ്ങളാണ് വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കഥാപ്രമേയംകൊണ്ട് അവതരണശൈലികൊണ്ടുമെല്ലാം ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതായി. പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കാന്‍ മറ്റൊരു ചിത്രംകൂടി എത്തുന്നു. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ചിത്രം വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19 ന് ‘സച്ചിന്‍’ തീയറ്ററുകളിലെത്തും.

 

 

ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒരു ട്രിബ്യുട് പോലെ ഒരുക്കിയ സച്ചിൻ പ്രോമോ സോങ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

 

ലോകകപ്പ് ആവേശത്തിനിടയിൽ സച്ചിന്റെ പ്രൊമോഷൻ സോങ്ങ് നിങ്ങളിലേക്ക്……!!

ലോകകപ്പ് ആവേശത്തിനിടയിൽ സച്ചിന്റെ പ്രൊമോഷൻ സോങ്ങ് നിങ്ങളിലേക്ക്……!!#Sachin #santhoshnair #dhyan #ajuvarghese #rameshpisharody #jude #jubin #jjproduction #E4Entertainment

Posted by Sachin – The Movie on Friday, July 12, 2019

 

 

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

 

 

 

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. അജു വർഗീസ്, ഹരീഷ് കണാരന്‍, അപ്പാനി ശരത് മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാൻ , മാലാ പാര്‍വ്വതി, അന്ന രാജന്‍, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സച്ചിന്‍ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സച്ചിൻ നിർമ്മിക്കുന്നത്‌. രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു.

 

 

 

You might also like