ക്രിക്കറ്റ് ആവേശവുമായി 19നു ‘സച്ചിന്‍’ ക്രീസിലേക്ക് ; പുതിയ പ്രോമോ കാണാം.

0

 

മലയാള സിനിമക്ക് ഒരു ക്രക്കറ്റ് കഥ കൂടി ഒരുങ്ങുകയാണ് . ജൂലൈ 19നു തിയേറ്ററുകളിലേക്ക് “സച്ചിൻ” എത്തും. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. അന്നാ രേഷ്മ രാജനാണ് നായിക.

 

Here is the Second Official Teaser For Sachin – The Movie #Sachin Releasing On 19th July 2019Keep Supporting 🙂

Posted by Sachin – The Movie on Tuesday, July 16, 2019

ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ്‌ പിഷാരടി, രഞ്ജി പണിക്കര്‍, അപ്പാനി ശരത് , ജൂബി നൈനാൻ , മാല പാർവതി , രശ്മി ബോബൻ , സേതു ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു . എസ് എല്‍ പുരം ജയസുര്യ യാണ് ചിത്രത്തിലെ കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് .

 

 

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ പറയുന്നത്. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

You might also like