സച്ചിനും കൂട്ടരും ചിരിപ്പിച്ചു രണ്ടാം വാരത്തിലേക്ക്; പുതിയ പ്രോമോ കാണാം.

0

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു “സച്ചിൻ” കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രദർശന വിജയം നേടുന്നു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജൂലൈ 19 നാണ് സച്ചിന്‍ കേരളത്തിലെ തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. തിയേറ്ററുകളില്‍ നര്‍മ്മ പ്രണയ ഭാവങ്ങള്‍ തീര്‍ക്കുന്നുണ്ട് ഈ ചിത്രം. ഈ മാസം 25 മുതല്‍ ചിത്രം ജി.സി.സി രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സച്ചിന്റെ പുതിയ ട്രെയ്‌ലര്‍. പ്രണയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

 

 

 

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

 

Sachin – Malayalam Film | Trailer 2 | Directed By Santhosh Nair, JJ Productions

#Sachin Running Successfully on theatres near you <3

Posted by Sachin – The Movie on Thursday, July 25, 2019

 

 

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍ മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി, അന്ന രാജന്‍, രഞ്ജി പണിക്കര്‍, ജൂബി നൈനാൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ‘സച്ചിന്‍’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള ഫാമിലി എന്റര്‍റ്റൈനെറാണ്.

 

 

You might also like