
ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി.നടന് ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്ലര് പുറത്തു വിട്ടത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്ടൈന്മെന്റായാണ് ഒരുങ്ങുന്നത്.
Here is The Official Trailer of Sachin – The MovieWishing all the very best to entire cast and crew of Sachin.
Posted by Dileep on Friday, March 29, 2019
ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്കുഞ്ഞു ജനിച്ച സന്തോഷവും ,പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന് സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥന്റെ കുഞ്ഞിന് ‘സച്ചിന് ‘ എന്ന് പേരിട്ടു. ചിത്രത്തില്‍ സച്ചിന്റെ അച്ഛനായി എത്തുന്നത് മണിയന് പിള്ള രാജുവാണ്. ആ അച്ഛന്റെ മകന്റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിച്ച സച്ചിന്.
നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 12-നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.