
സംയുക്ത വർമ്മ ഇപ്പോഴും ലേഡി സൂപ്പർ താരം ; യോഗ ഫോട്ടോഷൂട്ട് കാണാം.
മൂന്ന് വർഷം കൊണ്ട് പതിനഞ്ചോളം സിനിമകിൽ നായികയായ സംയുക്തയുടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ വീണ്ടും
സംയുക്ത വർമ്മ ഇപ്പോഴും ലേഡി സൂപ്പർ താരം ; യോഗ ഫോട്ടോഷൂട്ട് കാണാം.
വെറും 3 വർഷം മാത്രം സിനിമയിലുണ്ടായിരുന്ന നടിയാണ് സംയുക്ത വർമ്മ. എന്നാൽ ആ മൂന്ന് വർഷം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന സംയുക്ത കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം സൂപ്പർഹിറ്റ് ചിത്രമായ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയാണ് സംയുക്ത വർമ്മയുടെ ആദ്യ ചിത്രം.
തുടർന്ന് സുരേഷ് ഗോപി , മോഹൻലാൽ , ദിലീപ് , കുഞ്ചാക്കോ ബോബൻ എന്നീ സൂപ്പർ താരങ്ങളുടെ നായികയായി സംയുക്ത തിളങ്ങി. എന്നാൽ ബിജു മേനോനുമായി ഒന്നിച്ച മേഘമൽഹാർ , മഴ , മധുരനൊമ്പരകാറ്റ് എന്നീ ചിത്രങ്ങളിലൂടെ ബിജു – സംയുക്ത ജോഡി പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറി. ബിജു മേനോനുമായി പ്രണയത്തിലായി വിവാഹിതയായ താരം വിവാഹശേഷം കുടുംബജീവിതത്തിലേക്ക് മാറി നിന്നു.
മൂന്ന് വർഷം കൊണ്ട് പതിനഞ്ചോളം സിനിമകിൽ നായികയായ സംയുക്തയുടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ, മേഘമൽഹാർ , മഴ , മധുരനൊമ്പരകാറ്റ്, കുബേരൻ, നാടൻ പെണ്ണും നാട്ടു പ്രമാണിയും, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, വൺ മാൻ ഷോ , തെങ്കാശി പട്ടണം തുടങ്ങിയ സിനിമകളുണ്ട്.
ദക്ഷ ധാർമിക് എന്നാണ് ബിജു – സംയുക്ത ജോഡികളുടെ മകന്റെ പേര്. കരിയറിൽ നായകനായും വില്ലനായും സഹനടനായും തിളങ്ങുന്ന ബിജു മേനോൻ ഒരു നടൻ മാത്രമല്ല ഒരു നല്ല ഭർത്താവും അച്ഛനുമാണെന്ന് സംയുക്ത വർമ്മ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.
സംയുക്ത കുടുംബ കാര്യത്തിലെ പോലെ തന്നെ ആരോഗ്യത്തിലും വളരെ ശ്രദ്ധ കൊടുക്കുന്ന താരമാണ്. നടിയുടെ യോഗ ചെയ്യുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്. ഈ അടുത്ത കാലത്ത് പ്രമുഖ മാഗസിനായ വനിതയ്ക്ക് വേണ്ടി സംയുക്ത ചെയ്ത യോഗ ഫോട്ടോഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.