പൊൻപുലരികൾ പോരുന്നേ.. ഉണ്ണി മുകുന്ദൻ ആലപിച്ചു, ഷാൻ റഹ്‌മാൻ സംഗീതത്തിൽ “ഷെഫീക്കിന്‍റെ സന്തോഷം” ഗാനം.

Ponpularikal Porunney – Video Song | Shefeekkinte Santhosham | Unni Mukundan | Shaan Rahman

2,041

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന “ഷെഫീക്കിന്‍റെ സന്തോഷം” സിനിമയുടെ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹിറ്റ് ചിത്രം മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് “ഷെഫീക്കിന്‍റെ സന്തോഷം”.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്‍റെ സന്തോഷം” സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. മനു മൻജിത് ഗാനരചന. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

You might also like