നീ മുകിലോ ഗാനം പാടി സിത്താരയിടെ മകൾ : വീഡിയോ വൈറൽ !!!

0

 

നവാഗതനായ മനു സംവിധാനം ചെയ്ത് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്ര റിലീസ് ചെയ്യുന്നതിന് മുമ്ബേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

''Uyare'' !! Such a beautiful piece of art ! Parvathi you are the best, both on screen & off screen my dear !!! Sidique ikka , what an actor he is !! Tovino ,AsifAli ,Anarkali …love to all of them !! Always a fan of ''The Bobby-Sanjay''! ''The Gopisunder BGM'' pampers , the story telling ..songs and score are just splendid !!! Heartfelt thanks to director Manu Asokan , Gopichettan ,Rafeeqkka for that beautiful song and extremely happy to be a part of such an important movie !!!!And congrats to the Scube superladies, The Producers 'Shenuga ,Sherga ,Shegna !!'♥#OurLoveForUyareThanks to Lakshmi Venuji for that surprise video !!!LOL !

Posted by Sithara Krishnakumar on Saturday, April 27, 2019

 

സിനിമയുടെ ട്രെയിലറും പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗോപി സുന്ദറായിരുന്നു ഉയരെയിലെ ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. ഉയരെയില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ നീ മുകിലോ എന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനരംഗങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

 

 

 

നീ മുകിലോ ഗാനം പാടി സിത്താരയും മകള്‍ സാവന്‍ ഋതുവും ഫേസ്ബുക്കില്‍ എത്തിയിരുന്നു. സിത്താര തന്നെയായിരുന്നു മകള്‍ക്കൊപ്പം പാട്ട് പാടിയതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. ഉയരെ വിജയമായതിന്റെ സന്തോഷവും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കുളള നന്ദിയും അറിയിച്ചുകൊണ്ടായിരുന്നു സിത്താര എത്തിയിരുന്നത്. സിനിമ വിജയമായതിന്റെ സന്തോഷത്തിലാണ് മകള്‍ക്കൊപ്പം പാട്ട് പാടുന്നതിന്റെ വീഡിയോ സിത്താര പുറത്തുവിട്ടിരിക്കുന്നത്.

You might also like