
മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലടക്കം അരങ്ങേറിയ മെഗാ ഫെയ്സ്ബുക്ക് ലൈവ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഫെയ്സ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസില്‍ വച്ചു നടന്ന ലൈവില്‍ സൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവരൊക്കെ വിഡിയോ കോള്‍ വഴി ലാലേട്ടനുമായി സംവദിച്ചു. അതില്‍ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് ലേലേട്ടന്റെ നല്ല പാതിയായ സുചിത്ര മോഹന്‍ലാലിന്റെ പങ്കാളിത്തമായിരുന്നു.
Going Live from Facebook Hyderabad office
Going Live from Facebook Hyderabad office
Posted by Mohanlal on Sunday, March 17, 2019
മോഹൻലാലിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും സുചിത്ര സംസാരിച്ചു. കുക്ക് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ലാലേട്ടന്. വീട്ടിലുള്ളപ്പോൾ മിക്കവാറും എന്തെങ്കിലുമുണ്ടാക്കാൻ അടുക്കളയിൽ കയറും. പ്രണവും ചിലപ്പോൾ ഒപ്പം കൂടും. ലാലേട്ടന് കഴിക്കുന്നത് കണ്ട് നിൽക്കുന്നവരെപ്പോലും കൊതിപ്പിക്കും. പ്ലേറ്റിൽ ഒന്നും ബാക്കിയുണ്ടാകില്ല. അത്രക്കും വൃത്തിയായി കഴിക്കുന്ന ഏറെ ഭക്ഷണപ്രിയനായ ആളാണ് മോഹൻലാൽ എന്നും സുചിത്ര ലൈവിൽ പറയുന്നു.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ഫെയ്സ്ബുക്ക് ഓഫീസിലെത്തിയത്.