താരപുത്രിയുടെ ആരും കാണാത്ത മുഖം !!! വിഡിയോകളും ചിത്രങ്ങളും പുറത്ത്.

0

കിങ് ഖാന്റെ പുത്രി സുഹാനയുടെ സിനിമാ പ്രവേശം ഇതുവരെ നടന്നിട്ടില്ല. പക്ഷേ ട്രെന്റ് സെറ്റാറായി താരപുത്രി മാറി കഴിഞ്ഞു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും കിട്ടുന്നതിലും മികച്ച സ്വീകരണമാണ് പലപ്പോഴും സുഹാനയ്ക്ക് ലഭിക്കുക. താരത്തിന്റെ വിശേഷങ്ങളറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഫാഷൻ ലോകത്തും സുഹാന താരമാണ്.

 

 

നൃത്തച്ചുവടുകളുമായി പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വിഡിയോയാണ് തരംഗം തീർക്കുന്നത്. ഹോളിവുഡ് താരം വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവടുവച്ചത്. സുഹാനയുടെ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത് വിഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

 

തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിന്നുതും വീഡിയോയില്‍ കാണാം. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയില്‍ സുഹാനയുടെ പ്രകടനത്തെ ‘കില്ലർ മൂവ്സ്’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. താരത്തെ പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ വ്യത്യസ്തയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

You might also like