
സണ്ണി വെയ്ന്റെ വിവാഹ റിസപ്ഷന് വീഡിയോ വൈറലാകുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹ റിസപ്ഷന് നടന്നത്.നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.ദുല്‍ക്കര്‍ സല്മാന് ഉള്‍പ്പെട വന്‍ താര നിരതന്നെ എത്തിയിരുന്നു.
വിനീത് ശ്രീനിവാസന്, അനു സിത്താര, ഗൗതമി നായര്‍, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തിയ ഗൗരി ജി കിഷന്, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിന് എത്തി.
മഴവിൽ മനോരമയുടെ പ്രശസ്ത ഡാൻസ് പരിപാടിയായിരുന്ന ഡി ഫോര്‍ ഡാൻസിൻ്റെ മൂന്നാം ഭാഗത്തിൽ മത്സരിച്ച ചട്ടമ്പീസ് എന്ന ഡാൻസ് ടീമിലെ അംഗമായിരുന്നു രഞ്ജിനി. കക്ഷി ഒരു കിടിലൻ ഡാൻസറാണ്. മത്സരത്തിൽ വിജയി ആകാൻ കഴിഞ്ഞില്ലെങ്കിലും ചട്ടമ്പീസ് അവസാന റൗണ്ട് വരെ പിടിച്ചു നിന്ന ടീമായിരുന്നു. ഏറെ പ്രശംസയും ഈ ടീമിന് കിട്ടിയിട്ടുണ്ട്. ടീമിൻ്റെ പല നൃത്ത ശിൽപങ്ങളും ആ സീസണിൽ വൈറലായിരുന്നു.
കോഴിക്കോടാണ് സ്വദേശമെങ്കിലും കൊച്ചിയിലാണ് രഞ്ജിനി സെറ്റിൽഡായിരിക്കുന്നത്. ക്ഷേത്ര എന്ന നൃത്ത വിദ്യാലയത്തിൻ്റെ ഭാഗം കൂടിയാണ് രഞ്ജിനി. പ്രമുഖ നര്‍ത്തകരായ കുക്കു, പ്രണവ്, ജെറി, നാസിഫ് അപ്പു എന്നിവരും ഇതിൻ്റെ ഭാഗമായുണ്ട്. എല്ലാവരും ഇതേ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ്.