ഇന്ദ്രജിത്തിന്റെ ചെറുപ്പമായി ഷാജി കൈലാസിന്റെ മകൻ ; “താക്കോൽ” ആദ്യ ഗാനം ഹിറ്റ്.

0

 

ഇന്ദ്രജിത്ത്–മുരളി ഗോപി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന താക്കോൽ സിനിമയിലെ ആദ്യ ഗാനമെത്തി. മഞ്ജു വാരിയർ ആണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്.നല്ലിടയാ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ. രചന റഫീഖ് അഹമ്മദ്. ഷാജി കൈലാസിന്റെ മകൻ റുഷിനാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പമാണ് റുഷിൻ അവതരിപ്പിക്കുക.

 

 

മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന താക്കോൽ പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമിക്കുന്നു. ഇന്ദ്രജിത്ത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മുരളി ഗോപി ഫാദർ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രമായി എത്തുന്നു.

 

 

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രൺജി പണിക്കർ, സുദേവ് നായർ, ലാൽ, സുധീർ കരമന, പി.ബാലചന്ദ്രൻ, ഡോ.റോണി, മീര വാസുദേവ് തുടങ്ങിയവരാണ് താരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകുന്നു. ആൽബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം ഡിസംബർ ആറിന് തിയേറ്ററുകളിലെത്തും.

 

 

You might also like