മമ്മൂട്ടിയുടെ ബിഗ് ബിയും ഗാംബിനോസും തമ്മിലെന്ത് ബന്ധം ?? വിഡിയോ കാണാം ..

0

 

 

 

 

മമ്മൂട്ടിയുടെ സാമ്രാജ്യം , ബിഗ് ബി , ബ്ലാക്ക് ; മോഹൻലാലിന്റെ ആര്യൻ , അഭിമന്യു, ഉസ്താദ് തുടങ്ങി പ്രിത്വിരാജിന്റെ അൻവർ , ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടം എന്നിവ അണ്ടർ വേൾഡ് – ഫാമിലി ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ചോരയുടെ മണമുള്ള “ദ് ഗാംബിനോസ്” എത്തുകയാണ്. ലോകത്തെ തന്നെ ഏറ്റവും ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി. അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ ഭീകര കുടുംബത്തിൽനിന്നു പ്രചോദനമുള്‍ക്കൊണ്ട് നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഗാംബിനോസ്’.

 

 

 

 

 

ചിത്രത്തിന്റെ ട്രെയ്‌ലർ നടന്‍ ജയസൂര്യ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ട്രെന്‍ഡിങ് ലിസ്റ്റില്‍ ട്രെയ്ലര്‍ ഇടം നേടിയിട്ടുണ്ട്. ട്രെയിലറിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്. മാത്രമല്ല ട്രെയ്‌ലർ വിഡിയോ കണ്ടവർ കൂടുതലും മലയാളത്തിലെ എക്കാലത്തെയും മികച്ച അധോലോക – ഫാമിലി ത്രില്ലർ ചിത്രമായ “ബിഗ് ബി”യോടാണ് താരതമ്യം ചെയ്യുന്നത്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണം ചെയ്യുന്നത്. ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായാണ് ചിത്രം എത്തുന്നത്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

 

 

 

 

 

 

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടൻ സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരാണ് മറ്റുതാരങ്ങൾ. ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങിന്റെ ബാനറിലാകും റിലീസ്.രചന സക്കീർ മഠത്തിൽ. ഛായാഗ്രഹണം എൽബൻ കൃഷ്ണ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ഷഫീഖ് മുഹമ്മദ്.

 

 

 

You might also like