തിരിഞ്ഞും മറിഞ്ഞും ഇഷ്‌ക് , വിഡിയോ കാണാം.

0

ഷെയ്ൻ നിഗം നായകനായി എത്തിയ പുതിയ ചിത്രം ‘ഇഷ്കി’ ലെ ‘തിരിഞ്ഞും മറിഞ്ഞും’ എന്നുള്ള ഗാനത്തിന്‍റെ വീഡിയോ റിലീസ് ചെയ്തു. വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത് പിന്നണി ഗായിക ഗൗരിലക്ഷ്മിയാണ്.

 

 

‘ഇഷ്ക്’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനുരാജ് മനോഹർ ആണ്. മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ‘ഇഷ്കി’ ൻ്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

 

 

ആൻ ശീതളാണ് നായിക . ഷെെന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

You might also like