‘ജൂലൈ കാട്രിൽ ‘: ഹോട്ട് ലുക്കിൽ സംയുക്ത മേനോൻ , ഒപ്പം ലിപ് ലോക്കും: വിഡിയോ കാണാം .

0

 

തീവണ്ടി ,ലില്ലി തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച സംയുക്ത മേനോൻ തെന്നിന്ത്യയിൽ തിളങ്ങാൻ ഒരുങ്ങിരിക്കുകയാണ്. ടോവിനോ ചിത്രം തീവണ്ടിയിൽ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ത്രീ കഥാപത്രത്തിന് പ്രാധാന്യമുള്ള ലില്ലി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവച്ചത്. ഇപ്പോൾ ഇതാ തമിഴിൽ നടി അരങ്ങേറ്റം കുറിച്ച ചിത്രം ‘ജൂലൈ കാട്രിലി’ലെ ട്രെയിലർ ഏറെ ശ്രദ്ധേയമാവുന്നു. തീവണ്ടിയിൽ നടി ടോവിനോ തോമസുമായി ലിപ്ലോക്ക് ചെയ്തത് ഏറെ വാർത്തകളിൽ നിറഞ്ഞുനിന്നരുന്നു. കഥാപത്രത്തിന് ആവശ്യമെങ്കിൽ ലിപ് ലോക്ക് ചെയ്യുമെന്ന് നടി തുറന്നു പറഞ്ഞിരുന്നു.

 

 

 

 

 

 

 

‘ജൂലൈ കാട്രിൽ’ എന്ന ചിത്രത്തിൻ്റെ ട്രെയിലറിൽ നടിയുടെ ചൂട് ലിപ് ലോക്ക് വാർത്തകൾക്ക് വഴിവെക്കുകയാണ്. ചിത്രത്തിൽ ഹോട്ട് ലുക്കിലാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകനുമായി സംയുക്തയുടെ ലിപ് ലോക്ക് രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

 

samyuktha menon's tamil debut; july kaatril: trailer is out

 

 

സികെ സുന്ദരം ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. അനന്ദ് നാഗാണ് നായകൻ. സംയുക്ത മേനോനൊപ്പം അഞ്ജു കുര്യനും ചിത്രത്തിൽ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഫെയിം പലോമ മോനപ്പയും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്. പ്രേമം സിനിമയില്‍ അറിവഴകനായി എത്തിയ താരമാണ് ആനന്ദ്. ആനന്ദ് ആദ്യമായി നായക വേഷം ചെയ്യുന്ന ചിത്രവും ഇതാണ്.

 

 

 

 

 

 

കാവ്യ എൻ്റര്‍ടെയ്ൻമെൻ്റ്സിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോഷ്വ ശ്രീധറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ദെമെൽ സേവ്യറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സാഷി കാന്തുംരമേഷ് യുവിയുമാണ് ചിത്രസംയോജനം.

You might also like