
മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ഇൻസ്പെക്ടർ മണിസാർ വരവറിയിച്ചു. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസർ പുറത്തിറങ്ങി. ചിത്രം പ്രഖ്യാപിച്ചത് മുതൽ പേരിലുള്ള കൗതുകം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പൊലീസ് വേഷത്തിൽ വേറിട്ട പ്രകടനമാകും മമ്മൂട്ടിയുടേതെന്ന സൂചന നൽകുന്നതാണ് ടീസർ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് “ഉണ്ട” സംവിധാനം ചെയ്തത്.