
നവാഗതനായ മനു അശോക് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമായ “ഉയരെ”യുടെ ട്രെയിലർ എത്തി. ആസിഫ്അലി, ടൊവിനോ തോമസ്സ്, പാർവ്വതി തെരുവോത്ത്, സിദ്ദീഖ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയുടെ ശിഷ്യനാണ് സംവിധായകൻമനു അശോകൻ. രാജേഷ് പിള്ളയെന്ന സംവിധായകന്റെ എക്കാലത്തെയും മികച്ച ചിത്രമായ ട്രാഫിക്കിന്റെ മികവിലേക്ക് ഉയരെ എത്തിയേക്കും എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിലെ അഭിനേതാക്കളായ ടൊവിനോ, ആസിഫ് അലി പാർവ്വതി എന്നിവരുടെ ഫെയിസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്കായി സമർപ്പിച്ചത്.