
മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് പാർവതിയുടെ ഉയരെ. നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെയിലെ ലിറിക്കൽ വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ പ്രണയാതുരമായ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. ”നീ മുകിലൊ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയായാണ് പാർവതി ചിത്രത്തിലെത്തുന്നത് . ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മനു അശോകന് സംവിധാനം ചെയ്യുന്നത്.നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. എസ് ക്യൂബ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്മക്കള് ഷെനുഗയും ഷെഗ്നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.റഫീഖ് അഹമ്മദ് രചന നിർവഹിച്ച് വിജയ് യേശുദാസും സിത്താരയും ചേർന്ന് പാടിയ ഗാനമാണിത്.
കരിയറിലെ ചെറിയൊരു ഗ്യാപ്പിനു ശേഷമാണ് പാർവ്വതി സിനിമ രംഗത്തേക്ക് തിരിച്ചു വരുന്നത്.പൃഥ്വിരാജ് നായകനായി എത്തിയ കൂടെ എന്ന ചിത്രമായിരുന്നു പാർവതിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ വൻവിജയമായിരുന്നു കൂടെ.