
നായികൻമാർക്ക് മാത്രമല്ല നായികമാർക്കും ആക്ഷൻ രംഗങ്ങൾ നിസ്സാരമായി പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് താരസുന്ദരിമാർ. നടന്മാരെ പോലെ നടിമാരും ആക്ഷൻ രംഗങ്ങളിൽ തിളങ്ങുകയാണ് ജ്യോതിക, അമല പോൾ എന്നിവർക്ക് പിന്നാലെ ആക്ഷൻ രംഗങ്ങളുമായി എത്തുകയാണ് നടി വരലക്ഷ്മിയും.ചേസിംഗ് ’ എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തിൽ ബൈക്കർ ആയാണ് നടി എത്തുന്നത്.
റോപ്പുകളുടെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെ ആക്ഷൻ രംഗം കൈകാര്യം ചെയ്യുന്ന വരലക്ഷ്മി ശരത് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകനിലെ സിഗ്നേച്ചർ ഫൈറ്റ് സീക്വൻസിനു സമാനമായ ഫൈറ്റാണ് വരലക്ഷ്മിയും ചെയ്തിരിക്കുന്നത്.
നീയാ 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ വരലക്ഷ്മിയുടെ ചിത്രം. വെൽവെറ്റ് നഗരം, കന്നി രാസി, കാട്ടേരി, പാമ്പൻ, തെന്നാലി രാമകൃഷ്ണ ബിഎ ബിഎൽ, ഡാനി തുടങ്ങിയവയാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഒരേസമയം നായികയായും പ്രതിനായികയായും തിളങ്ങുന്ന താരമാണ് വരലക്ഷ്മി.