
ചലച്ചിത്ര ആരാധകര്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദോഹയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം മലബാറിലാകെ ഭീതി പടര്‍ത്തിയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിന് പരാരിയും സുഹാസും ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്.
ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടര്‍ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികില്‍സിച്ചു ജീവന് വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.
ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വന്‍നിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരന്. സംഗീതം സുഷിന് ശ്യാം. വരത്തന് ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്സിന് പരാരിയുമായി കൈകോര്‍ക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്സിനാണ്. ഒ.പി.എം. പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയാവും എത്തുകയെന്നു പ്രതീക്ഷിക്കുന്നു.